മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരൂര്‍:മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ കൊണ്ടുപോയി ബലാല്‍സംഘം ചെയ്ത ഒരാള്‍ അറസ്റ്റില്‍. വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (50) നെയാണ് തിരൂര്‍ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെണ്‍കുട്ടിക്ക് പെരുന്നാള്‍ വസ്ത്രം എടുത്ത് കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്‌ക്കൂളില്‍ നിന്നും വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയും തിരൂര്‍ താഴേ പാലത്തെ സ്വകാര്യ ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഘം ചെയ്തതായാണ് പരാതി. പീഢനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ സ്‌ക്കൂളിലെ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരായുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പീഢന വിവരം പുറത്തുവന്നത്.’ ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.

 

Share news
error: Content is protected !!
Scroll to Top