
ആവശ്യമായ ചേരുവകള്‍:-
കോഴി ചെറിയ കഷണങ്ങളാക്കിയത്- അര കിലോ
സവാള അരിഞ്ഞത് -2 എണ്ണം
പച്ചമുളക് – 4 ചെറുതാക്കി മുറിച്ചത്
തക്കാളി – 2 ചെറുത്
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 8 അല്ലി
മല്ലിപ്പൊടി – 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒന്നര ടിസ്പൂണ്‍
ഗരം മസാല – ഒന്നര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തേങ്ങ – 1 മുറി
പെരുംജീരകം – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – പാകത്തിന്
ചെറിയ ഉള്ളി അരിഞ്ഞത് – 4 എണ്ണം
കറിവേപ്പില, മല്ലിയില – പാകത്തിന്
പിടി ഉണ്ടാക്കാന്‍:-
അരിപ്പൊടി – 2 കപ്പ്
തേങ്ങാപ്പാല്‍ – രണ്ടര കപ്പ്
തയാറാക്കുന്ന വിധം:-
കോഴി കഴുകി സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ച് ഒട്ടും വെള്ളമില്ലാതെ വേവിക്കുക. തേങ്ങ, ജീരകം, മഞ്ഞള്‍പ്പൊടി, കറിവേപ്പില ചേര്‍ത്ത് ചുവക്കെ വറുത്ത് വെള്ളം കുറച്ച് അരച്ചെടുക്കണം.
ഒരു പാത്രത്തില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് തിളച്ചാല്‍ അരിപ്പൊടി ഇട്ട് വാട്ടിയെടുക്കണം. ചെറിയ ചൂടില്‍ നന്നായി കുഴച്ച് നീളത്തിലുള്ള ചെറിയ പിടികള്‍ ഉണ്ടാക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കണം. ശേഷം വെള്ളമൊഴിച്ച് ഊറ്റിയെടുക്കുക.
വെന്ത കോഴിയില്‍ അരച്ച അരപ്പ് ഒഴിച്ച് തിള വരുമ്പോള്‍ പിടി ചേര്‍ത്തിളക്കുക. നന്നായി തിളച്ചാല്‍ തീയണയ്ക്കുക. കൂട്ട് കുറുകിയിരിക്കണം. ശേഷം വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളി, കറിവേപ്പില താളിച്ചതും മല്ലിയില വിതറി ചേര്‍ത്തിളക്കുക.



