സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണറുടെ അധികാരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ തിങ്കളാഴ്ച പാസാക്കി.
സര്‍വ്വകലാശാലകളിലേക്ക് വിസിമാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അധികാരം നല്‍കുന്നതിന് തമിഴ്‌നാട് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി അവതരിപ്പിച്ചു.
സര്‍ക്കാരിന് വിസിമാരെ നിയമിക്കാന്‍ അധികാരമില്ലാത്തത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തെ ബാധിക്കുന്നതായി ബില്ലിനെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാനമാണ്, ഗുജറാത്തിനെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.



