15കാരനെ പീഡിപ്പിച്ചയാള്‍ പിടിയില്‍

കൂറ്റനാട്: പതിനഞ്ചുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ആനക്കര ഹൈസ്കൂളിനു സമീപം ചേകനൂര്‍ മുതുമുറ്റത്ത് ഹസനെ (42) ആണ് തൃത്താല പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും ആനക്കര ഹൈസ്‌കൂളിനു സമീപം വിദ്യാര്‍ഥികളെ മര്‍ദിച്ചതിലും പ്രതിയാണ്.

മനോവൈകല്യമുള്ള കുട്ടിയെ ജില്ലാ അതിര്‍ത്തിയില്‍പ്പെട്ട വിവിധ ഭാഗങ്ങളില്‍ ബൈക്കില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചത്.

വിഷുദിനത്തില്‍ കണ്ടനകം ബിവറേജ്, ആനക്കര ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ചങ്ങരംകുളം പൊലീസില്‍ പരാതിയുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണ് പ്രതി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top