
ഫറോക്ക് : അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് 11 മൊബൈല്‍ ഫോണും വാച്ചുകളും ഒരുലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. നിലമ്പൂര്‍ കരുളായി പനങ്ങാടന്‍ ഹൗസില്‍ പി അബ്ദുല്‍ റഷീദി(43)നെയാണ് ഞായര്‍ പുലര്‍ച്ചെ നാലിന് നിലമ്പൂരിലെ ലോഡ്ഡില്‍ നിന്ന് ഫറോക്ക് എസിപി എ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത്, എസ്‌ഐ 20008 ആര്‍ എസ് വിനയന്‍, സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പിടികൂടിയത്.
പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വ്യാഴം പുലര്‍ച്ചെ അഞ്ചേമുക്കാലിനാണ് ഫറോക്ക് ചന്തക്കടവ് ‘കട്ടന്‍സ് ഹോട്ടല്‍’ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ അബ്ദുല്‍ റഷീദ് മോഷണം നടത്തിയത്. പ്രതിയില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. മറ്റു ഫോണുകള്‍ വിറ്റെന്ന് ഇയാള്‍ മൊഴി നല്‍കി.
അബ്ദുള്‍ റഷീദിനെതിരെ മലപ്പുറം, തൃശൂര്‍ ജില്ലകളിലായി 13 കേസുകള്‍ നിലവിലുണ്ട്. മിക്ക സ്ഥലങ്ങളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണെന്ന് പറഞ്ഞ് നടക്കുന്നതിനാല്‍ ‘ഹെല്‍ത്ത് റഷീദ്’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 112 സിസിടിവി കാമറകള്‍ പരിശോധിച്ചെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




