കാണാതായ ഭാര്യയെ തേടി നടന്ന് ഭര്‍ത്താവ്, ഒടുവില്‍ വാട്‌സാപ്പില്‍ ഒരു വീഡിയോ കണ്ടു; യുവതി മറ്റൊരാള്‍ക്കൊപ്പം താജ്മഹലില്‍

 

ലഖ്‌നൗ: കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന വാര്‍ത്ത. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം, വാട്ട്സ്ആപ്പില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ മറ്റൊരാള്‍ക്കൊപ്പം കറങ്ങുന്ന ഭാര്യയെയാണ് യുവാവ് കണ്ടത്. ഏപ്രില്‍ 15 മുതല്‍ ഭാര്യ അഞ്ജുമിനെ കാണാനില്ലെന്ന് ഷാക്കിര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി ഷാക്കിര്‍ ഏപ്രില്‍ 18നാണ് പരാതി നല്‍കിയതെന്ന് റോറവാര്‍ എസ്എച്ച്ഒ ശിവശങ്കര്‍ ഗുപ്ത പറഞ്ഞു. ഷാക്കിര്‍ വിവാഹത്തിന് പോയിരുന്നു. ഏപ്രില്‍ 15ന് തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ഭാര്യയും നാല് മക്കളും അവിടെയില്ലായിരുന്നു. ഭാര്യ അവരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം എടുത്ത് ആരെങ്കിലും തടയുന്നതിന് മുമ്പ് പോയെന്നാണ് അയല്‍ക്കാര്‍ ഷാക്കിറിനോട് പറഞ്ഞത്.

കുറച്ചു ദിവസം അറിയുന്ന സ്ഥലത്തെല്ലാം ഭാര്യയെ തിരഞ്ഞതിന് ശേഷം ഷാക്കിര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ബന്ധം അഞ്ജും വാട്ട്സ്ആപ്പില്‍ പങ്കുവെച്ച ഒരു വീഡിയോയെ കുറിച്ച് ഷാക്കിറിനോട് പറയുന്നത്. ഒരാളോടൊപ്പം താജ്മഹലില്‍ നില്‍ക്കുന്ന വീഡിയോ ആണ് അഞ്ജും പങ്കുവെച്ചിരുന്നത്. താന്‍ ജോലി ചെയ്യുന്ന സ്ഥലത്തുള്ള ആ പുരുഷനെ ഷാക്കിര്‍ തിരിച്ചറിയുകയും ചെയ്തു. അഗ്രയിലെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ശിവശങ്കര്‍ ഗുപ്ത പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top