പുതുപൊന്നാനിയില്‍ ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പുതുപൊന്നാനിയില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ പരിക്കുപറ്റിയ എറണാകുളം, തൃപ്പൂണിത്തുറ സ്വദേശികളായ ആനതാഴത്തില്‍ അനു മുരുകന്‍ (36), റോയ് (30), അതില (26) എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top