സ്വര്‍ണവിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ച് 72,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 95 വര്‍ധിച്ച് 9,015 രൂപയായി.

വിവിധ രാജ്യങ്ങളില്‍ ഇറക്കുമതി തീരുവ വര്‍ധിച്ച അമേരിക്കയുടെ വ്യാപാര നയങ്ങളാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമായിരിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top