പൊന്നാനിയില്‍ യുവതികളായ ഇതരസംസ്ഥാന ബ്യൂട്ടീഷന്‍മാരെ ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍

Man arrested for harassing out-of-state beauticians in Ponnani

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  

പൊന്നി: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് സ്വദേശികളായ യുവതികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പൊന്നാനി കോട്ടത്തറ ഐടിസിക്ക് സമീപം തൊട്ടിവളപ്പില്‍ ജിഷ്ണു(കണ്ണന്‍ 27) ആണ് പിടിയിലായത്.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ചമ്രവട്ടം ജങ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ബ്യൂട്ടീഷ്യന്‍മാരായ യുവതികള്‍ ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിപോകുമ്പോഴാണ് ഇവര്‍ക്കുനേരെ ഉപദ്രവം ഉണ്ടായത്.

യുവതികള്‍ക്ക് പിന്നാലെ എത്തിയ ഇയാള്‍ കോട്ടത്തറ മാവേലി കോളനിക്ക് സമീപം വെച്ച് ഇവരെ ഉപദ്രവിക്കുകയായിരുന്നു. യുവതികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഈ സമയം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

 

 

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •