Section

malabari-logo-mobile

വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍

HIGHLIGHTS : Man arrested for fraudulently renting a vehicle

വളാഞ്ചേരി:വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് വളാഞ്ചേരിയില്‍ പോലീസിന്റെ പിടിയിലായി. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ മുഹമ്മദ് ആദില്‍(21)ആണ് പിടിയിലായത്.

സ്വകാര്യ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങുക. പണം ആവശ്യമുള്ളപ്പോള്‍ അത് പണയം വെക്കുകയും ചെയ്യുകയാണ് ഇയാളുടെ തട്ടിപ്പ് രീതി.

sameeksha-malabarinews

കരിപ്പോള്‍, കാട്ടിപ്പരുത്തി സ്വദേശികളുടെ രണ്ട് വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ വിലക്ക് പണയം വെച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വളാഞ്ചേരി സിഐ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, സിപിഒമാരായ ലിജോ, ദീപു, ഗിരീഷ്, ബിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!