Section

malabari-logo-mobile

നിരവധി മോഷണക്കേസുകളിലെ പ്രതികളായ പരപ്പനങ്ങാടി സ്വദേശികള്‍ വളാഞ്ചേരിയില്‍ പിടിയില്‍

HIGHLIGHTS : In theft case Parappanangadi residents arrested in Valancherry

വളാഞ്ചേരി: അത്തിപ്പറ്റയിലെ സൂപ്പര്‍മാര്‍ക്കലിലടക്കം മോഷണം നടത്തിയ രണ്ടുപേരെ വളാഞ്ചേരി പോലീസ് പിടികൂടി.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ്, അരയന്റെപുരക്കല്‍ മുഹമ്മദ് വാസിം എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്‍ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റു ജില്ലകളില്‍ ഉള്‍പ്പെടെ ഏഴോളം മോഷണക്കേസുകളുകളാണ് ഇവരുടെ അറസ്റ്റോടെ തെളിഞ്ഞത്.ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 24നാണ് അത്തിപ്പറ്റയിലെ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. അന്നേ ദിവസം തന്നെ മുക്കിലപ്പീടിയിലെ കോഴിക്കടയില്‍ നടന്ന മോഷണത്തിന് പിന്നിലും പെരിന്തല്‍മണ്ണയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങിയ കേസിലെയും പ്രതികളാണ് പിടിയിലായ ഇരുവരും. വിവിധയിടങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

sameeksha-malabarinews

വിവിധ ജില്ലകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇരുവരുടെയും അറസ്റ്റോടെ ഈ കേസുകളും പോലീസിന് തെളിയിക്കാനായി. സിഐ കെ.ജെ ജിനേഷ്, എസ്‌ഐ നൗഷാദ് ഇബ്രാഹിം, ഷമീല്‍, സിപിഒ രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!