
കുന്നമംഗലം: കോഴിക്കോട്-തിരുവമ്പാടി റൂട്ടില്‍ ഓടുന്ന ബസ് ഡ്രൈവറുടെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊടുവള്ളി ഗോപുരം വീട്ടില്‍ ഷവിന്‍ ലാലി (33)ന്റെ പക്കല്‍നിന്നാണ് 2 ഗ്രാം കഞ്ചാവ് പിടികൂടിയത്.
ബസ് കാരന്തൂരില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരിയാണ് പൊലീസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് കുന്നമംഗലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു. എസ്‌ഐമാരായ എ നിതിന്‍, ടി ബൈജു, എസ്സിപിഒ വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




