ഐഫോണ്‍ വെള്ളച്ചാട്ടത്തില്‍ വീണു; മുങ്ങിയെടുത്ത് ഫയര്‍ ഫോഴ്‌സ്

കരുവാരക്കുണ്ട് : കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ നഷ്ടപ്പെട്ട സഞ്ചാരിയുടെ ഐഫോണ്‍ മുങ്ങിയെടുത്ത് ഫയര്‍ഫോഴ്‌സ്. ബുധന്‍ ഉച്ചയോടെയാണ് സംഭവം. പുത്തനത്താണി സ്വദേശിയുടെ ഐഫോണ്‍ 14 പ്രോ മോഡല്‍ ഫോണാണ് വെള്ളത്തില്‍ പോയത്.

വിവരമറിഞ്ഞ് ജീവനക്കാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

തുടര്‍ന്ന് മഞ്ചേരി ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. വൈകിട്ട് നാലോടെ എഎസ്ടി കരീം കണ്ണൂര്‍കാരന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് ഫോണ്‍ കണ്ടെടുത്തത്. ഇത് ഉടമയ്ക്ക് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top