മാലിന്യം കൊണ്ടുപോകുന്ന വാഹനം തടയുന്നതിനിടെ പൊലീസിനെ ഇടിക്കാന്‍ ശ്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടികൂടി

തിരൂര്‍ : കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം തടയുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ പിടിയില്‍. പ്രതികളായ ചാപ്പനങ്ങാടി മുല്ലപ്പള്ളി മുഹമ്മദ് റാഫി (35), അങ്ങാടിപ്പുറം വള്ളിക്കാടന്‍ ഫൗസാന്‍ (25), കടുങ്ങപുരം കരുവള്ളി ജംഷീര്‍ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

35 കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് തിരൂര്‍ പൊലീസ് വാഹനവും പ്രതികളെയും പിടികൂടിയത്. തിരൂര്‍ തുഞ്ചന്‍പറമ്പ് ഉത്സവ ഡ്യൂട്ടിക്കിടയില്‍ പച്ചാട്ടിരിയില്‍ നടന്ന വാഹന പരിശോധനയിലാണ് കക്കൂസ് മാലിന്യം തള്ളാന്‍ കൊണ്ടുപോവുകയായിരു ന്ന വാഹനത്തിന് പൊലിസ് കൈകാണിച്ചത്.

പൊലീസ് സംഘത്തെ ഇടിക്കാന്‍ ശ്രമിച്ച് നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് താനൂര്‍, പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ ചാലിയം ഭാഗത്തുവച്ചാണ് പിടികൂടിയത്.

പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. തിരൂര്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍, ദില്‍ജിത്ത്, പരപ്പനങ്ങാടി സ്റ്റേഷനിലെ എസ്‌ഐ വിജയന്‍, ജോഷി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top