
മേലാറ്റൂര്‍ : വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി കാണിച്ച് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് 60.08 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മലപ്പുറം, തൃശൂര്‍ സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍. എടപ്പറ്റ പാതിരിക്കോട് ചുണ്ടിക്കലായി ആലഞ്ചേരി സുനീജ് (38), തൃശൂര്‍ പുത്തോള്‍ വാളേരിപറമ്പില്‍ അശ്വിന്‍ രാജ് (27), കൊളത്തുര്‍ വറ്റല്ലൂര്‍ പള്ളിപറമ്പില്‍ മുഹമ്മദ് ഷെഫീഖ് (29) എന്നിവരെയാണ് രാജസ്ഥാന്‍ പൊലീസും മേലാറ്റൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
രാജസ്ഥാനിലെ ജോധ്പൂര്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരുടെ പേരിലുള്ള അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്തിയതെന്നും സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ശേഷം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. രാജസ്ഥാന്‍ പൊലീസ് സംഘത്തോടൊപ്പം മേലാറ്റൂര്‍ എസ് എച്ച്ഒ എ സി മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ മന്‍സൂര്‍, എഎ സ്‌ഐ ഗോപാലകൃഷ്ണന്‍, സുബിന്‍, അനിത, ജോണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




