ബൈക്കിന്റെ നമ്പർ മാറ്റിയയാൾ പിടിയിൽ

കോഴിക്കോട് : മോട്ടോർ സൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പറും ചെയ്‌സ് നമ്പറും മാറ്റി ഉപയോഗിച്ചയാൾ പിടിയിൽ. പന്നിയങ്കര തലയേടത്ത് പറമ്പ് സലാം മൻസിലിൽ മുഹമ്മദ് ഷഹദി (19)നെയാണ് മാറാട് പൊലീസ് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ ഏഴിന് പുലർച്ചെ രണ്ടോടെ അരക്കിണർ എഎസ്കെ ആശുപത്രിക്കടുത്ത് സംഘർഷമുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ആളുകൾ ഓടി രക്ഷപ്പെട്ടു. ഉപേക്ഷിച്ച ബൈക്ക് പരിശോധിച്ചപ്പോഴാണ് നമ്പർ വ്യാജമാണെന്ന് തെളിഞ്ഞത്. ചെയ്സ് നമ്പർ മായ്ക്കുകയും ചെയ്തിരുന്നു.

വാഹനത്തിന്റെ എൻജിൻ നമ്പർ കണ്ടെത്തി പരിശോധിച്ച് ഉടമയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ നമ്പർ മാറ്റിയതെ ന്തിനെന്നും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മാറാട് എസ്ഐ അശ്വിൻ റോയ്, എഎസ്ഐ മനോജൻ, എസ്സിപിഒ മി ഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top