വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി പിടിയിൽ

കോഴിക്കോട് : വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി മാറാട് സ്വദേശി പിടിയിൽ. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സാഗരസരിണിയിൽ ചെറിയ പറമ്പത്ത് വീട്ടിൽ രാജേഷാണ് (40) അറസ്റ്റിലായത്.

അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയത്. വിവിധ ബ്രാൻഡുകളുടെ 500 എംഎൽ വീതമുള്ള 17 കുപ്പികളാണ് കണ്ടെടുത്തത്.

മാറാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റിൻസ് എം തോമസി ന്റെ നിർദേശപ്ര കാരം എസ്ഐമാരായ അശ്വിൻ റോയ്, ദിലീപ്, അസി. എസ്ഐ സിജി, സിപിഒ ഷരീഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top