കഞ്ചാവുമായി 2 പേര്‍ പിടിയില്‍

GanjaFindA20070125IAമഞ്ചേരി: കാറില്‍ കഞ്ചാവുമായി സഞ്ചരിച്ച രണ്ട്‌ യുവാക്കള്‍ എക്‌സൈസ്‌ പിടിയില്‍. കിഴിശേരി മുണ്ടംപറമ്പ്‌ ഫസല്‍ (23), എടവണ്ണപ്പാറ രമേശ്‌(36) എന്നിവരാണ്‌ പിടിയിലായത്‌. അട്ടപ്പാടിയില്‍ നിന്ന്‌ ഇവര്‍ കഞ്ചാവുമായി കോഴിക്കോട്ടേക്ക്‌ വരുന്ന വഴിയാണ്‌ മഞ്ചേരിയില്‍ വെച്ച്‌ ഇന്നു രാവിലെ പിടിയിലായത്‌.

ഓഡര്‍ അനുസരിച്ച്‌ 750 ഗ്രാം കഞ്ചാവ്‌ മൂന്ന്‌ പൊതികളിലാക്കി കോഴിക്കോട്ടേക്ക്‌ കൊണ്ടുപോവുകയായിരുന്നു. മഞ്ചേരി എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ പി രാജീവ്‌, പ്രിവന്റീവ്‌ ഓഫീസര്‍ അബ്ദുള്‍ ബഷീര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ മാരായ പ്രദീപ്‌, സഫീറലി,സിഞ്ചു കുമാര്‍, അമീന്‍ അന്‍വര്‍, ഷണ്‍മുഖന്‍ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top