ദില്ലി ആം ആദ്‌മിക്കൊപ്പമെന്ന്‌ സര്‍വ്വേ

Untitled-1 copyദില്ലി: എബിപി ന്യൂസ്‌ പുറത്തുവിട്ട അഭിപ്രായ സര്‍വെയില്‍ ദില്ലി ആം ആദ്‌മിക്കൊപ്പമെന്ന്‌ പ്രവചനം. ആം ആദ്‌മി പാര്‍ട്ടിക്ക്‌ 50% വോട്ട്‌ ലഭിക്കുമെന്ന്‌ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. ബിജെപിക്ക്‌ 41 ശതമാനം വോട്ടും കോണ്‍ഗ്രസിന്‌ 9 ശതമാനം വോട്ടും ലഭിക്കും.

അരവിന്ദ്‌ കെജരിവാള്‍ മുഖ്യമന്ത്രിയാകാനാണ്‌ ദില്ലിയിലെ 51 ശതമാനം പേരും ആഗ്രഹിക്കുന്നതെന്നും സര്‍വ്വേയില്‍ വെളിപ്പെടുത്തുന്നു. ജനുവരി 24,25 ദിവസങ്ങളിലാണ്‌ സര്‍വ്വേ നടന്നത്‌. ജനുവരി ആദ്യ ആഴ്‌ചയില്‍ ബിജെപിക്കുണ്ടായിരുന്ന മുന്‍തൂക്കം ഇപ്പോള്‍ ആം ആദ്‌മിക്കാണെന്ന്‌ പറയുന്നു.

ഡല്‍ഹിയിലെ പ്രചരണം വേണ്ട രീതിയില്‍ അനുകൂലമാക്കാന്‍ സാധിച്ചിട്ടില്ലെന്നു മനസിലാക്കിയ ബിജെപി പ്രചരണ ചുമതല മുതിര്‍ന്ന നേതാവ്‌ അരുണ്‍ ജയ്‌റ്റിലിക്ക്‌ നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 31 മുതല്‍ പ്രചരണത്തിനിറങ്ങുന്നതോടെ കാര്യങ്ങള്‍ മാറിമറിയുമെന്ന പ്രതീക്ഷയിലാണ്‌ ബിജെപി നേതൃത്വം.

Share news
error: Content is protected !!
Scroll to Top