യുഡിഎഫിനെ ആട്ടി പിള്ള

Balakrishna_Pillai_801740fതിരു: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ആരോപണമുന്നയിച്ചതിന്‌ തന്നെ യുഡിഎഫ്‌ ആപമാനിച്ചെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ബാലകൃഷ്‌ണ പിള്ള. യുഡിഎഫിലെ അഴിമതിക്കാര്‍ക്കെതിരെ ആരോപണം തുടരുമെന്നും മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിക്ക്‌ രേഖാമൂലം നല്‍കിയതില്‍ അന്വേഷണം ഉണ്ടായില്ല. അന്വേഷിച്ചിരുന്നെങ്കില്‍ ഒരു മന്ത്രി അകത്ത്‌ പോകുമായിരുന്നെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാര്‍കോഴയില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷിക്കണം. തനിക്കെതിരെ നടപടിയെടുക്കാന്‍ ചേര്‍ന്ന യുഡിഎഫ്‌ യോഗത്തില്‍ തന്നെ വിളിക്കാതിരുന്നത്‌ തെറ്റായിപ്പോയി. യുഡിഎഫില്‍ തുടരുമെങ്കിലും യുഡിഎഫ്‌ യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്നും ബാലകൃഷ്‌ണ പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രി തന്റെ തെറ്റു തിരുത്താന്‍ തയ്യാറാകണം.

യുഡിഎഫ്‌ ഉണ്ടാക്കിയ വ്യക്തിയാണ്‌ താന്‍. എന്നാല്‍ താനുണ്ടാക്കിയ തറവാട്ടില്‍ നിന്ന്‌ തന്നെ പുറത്താക്കാനാണ്‌ ശ്രമിച്ചത്‌.ഗണേഷിനെ മന്ത്രിയാക്കാന്‍ സോണിയക്ക്‌ കത്തയക്കണമെന്ന്‌ പറഞ്ഞത്‌ ഉമ്മന്‍ചാണ്ടിയാണെന്നും ബാലകൃഷ്‌ണ പിള്ള വെളിപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top