Section

malabari-logo-mobile

മധ്യപ്രദേശില്‍ കള്ളെനെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വാഹനത്തിന് പിന്നില്‍ കെട്ടിവലിച്ചു കൊലപ്പെടുത്തി

HIGHLIGHTS : man 45 tied to truck and dragged dies after madhya pradesh mob attack

ഭോപ്പാല്‍: മധ്യപ്രദേശില്‍ കള്ളെനെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ച യുവാവ് മരിച്ചു. ബനാഡാ സ്വദേശി കാന്‍ഹിയ ബീല്‍ (45) ആണ് കൊല്ലപ്പെട്ടത്. മധ്യപ്രേശിലെ നീമുച്ചിലാണ് സംഭവം.

ഇരുകാലുകളിലും കയറിട്ട് ബന്ധിച്ചശേഷം ഓടുന്ന ട്രക്കില്‍ കെട്ടി കാന്‍ഹയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. കള്ളെനെന്ന് ആരോപിച്ച് ഒരുകൂട്ടമാളുകള്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. ഇതിനുശേഷം സംഘം പോലീസിനെ വിളിച്ച് തങ്ങള്‍ കള്ളനെ പിടികൂടിയതായി
അറിയിച്ചു.

sameeksha-malabarinews

സംഭവസ്ഥലത്തെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ഇവിടെനിന്ന് നീമച്ചിലെ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. മുഖത്ത് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമ്പോള്‍ വെറുതെ വിടണമെന്ന് കാന്‍ഹ സംഘത്തിനോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.

സംഭവത്തില്‍ എട്ടുപേരാണ് പ്രതികള്‍. ഇതില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. ബാക്കിയുള്ളവരെ വൈകാതെ അറസ്റ്റു ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് നീമുച്ച് പോലീസ് സുപ്രണ്ട് സൂരജ് വര്‍മ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!