ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു വെന്ന് മമ്മൂട്ടി.
ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും എന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറച്ചത്.
വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജെന്‍സന്‍. കഴിഞ്ഞദിവസം കല്‍പ്പറ്റ വെള്ളാരംകുന്നില്‍ വാനും സ്വകാര്യ ബസ്സും തമ്മിലുള്ള കൂട്ടിമുട്ടലില്‍ ആണ് ശ്രുതിക്കും ജെന്‍സണും പരിക്കേല്‍ക്കുന്നത്. പരിക്കേറ്റ ശ്രുതിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി എങ്കിലും ജെന്‍സിന്റെ പരിക്ക് ഗുരുതരമായിരുന്നു. അമ്പലവയല്‍ സ്വദേശിയാണ് ജെന്‍സണ്‍.കുട്ടിക്കാലം മുതലേ ഉള്ള സൗഹൃദവും പ്രണയവുമാണ് ജെയ്സന്റെയും, ശ്രുതിയുടെയും.



