റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണത്തിനിടെ ദമ്പതികള്‍ക്കും കുഞ്ഞിനും ദാരുണാന്ത്യം

റീല്‍സിലൂടെ റീച്ച് കൂട്ടാന്‍ സാഹസികമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. ഇപ്പോഴിതാ റീല്‍സ് ചിത്രീകരണത്തിനിടെ ഒരു കുടുംബത്തിന് ദാരുണാന്ത്യം സംഭവിച്ചിരിക്കുകയാണ്. ലക്‌നൗവിലാണ് ദമ്പതികള്‍ക്കും കുഞ്ഞിനും ജീവന്‍ നഷ്ടമായിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ഉമരിയ ഗ്രാമത്തിലാണ് സംഭവം നടന്നത് . സിതാപൂര്‍ സ്വദേശികളായ മൊഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്നീന്‍ (24), ഇവരുടെ മൂന്ന് വയസുള്ള മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പകല്‍ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പാളത്തില്‍ വെച്ച് അശ്രദ്ധമായി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മൂവരെയും ട്രെയില്‍ ഇടിക്കുകയായിരുന്നു. പാസഞ്ചര്‍ ട്രെയിനാണ് ഇവരെ ഇടിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

 

Share news
error: Content is protected !!
Scroll to Top