താര സംഘടനയായ എ എം എം എ പിളര്‍പ്പിലേക്ക്

താര സംഘടനയായ എ എം എം എ പിളര്‍പ്പിലേക്ക്. താരങ്ങള്‍ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി എ എം എം എയിലെ താരങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു.

ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ എ എം എം എ പൂര്‍ണമായി പിളര്‍പ്പിലേക്ക് പോകും. പുതിയ സംഘടന നിലവില്‍ വരും. ഒരു സംഘടന രൂപീകരിച്ച് ജനറല്‍ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ച് അംഗീകാരം ലവഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.അതെസമയം ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന പരാതിയും ആരോപമങ്ങളും തുടരുന്നതിനിടെ എ എം എം എ
ഭരണ സമിതി പിരിച്ചുവിട്ടിരുന്നു

 

Share news
error: Content is protected !!
Scroll to Top