25 കാരിയുടെ കാമുകനാകാനും മമ്മുട്ടി റെഡി

അടുത്തിടെയായി കുടുംബസ്ഥന്റെ വേഷങ്ങളും ആക്ഷന്‍ റോളുകളിലും അഭിനയിച്ച് വന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പ്രണയനായകന്റെ വേഷത്തിലേക്ക് മാറുന്നു. കേരളാ കഫേ എന്ന സിനിമാ പരമ്പരയിലെ മൃത്യുഞ്ജയം എന്ന സിനിമയൊരുക്കിയ ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കാമുകന്റെ വേഷത്തിലെത്തുന്നത്. വൈറ്റ് എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്നത്.

ഇരുപത്തിയഞ്ച് വയസുള്ള നായികയുമായി പ്രണയത്തിലാവുന്ന ഒരു മദ്ധ്യവയസ്‌കന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുക. നായികയെയും മറ്റു കഥാപാത്രങ്ങളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഉദയ് അനന്തന്‍, നന്ദിനി വത്സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറക്കുന്നത്. ആഗസ്റ്റില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആയിരിക്കും.

ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിനിമയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്‍ എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും മമ്മൂട്ടിയാണ് നായകന്‍.

Share news
error: Content is protected !!
Scroll to Top