വേനല്‍ മഴയില്‍ പരപ്പനങ്ങാടിയില്‍ വ്യാപകനാശനഷ്ടങ്ങള്‍


veedu thakarnnuപരപ്പനങ്ങാടി :ഞായറാഴ്‌ച രാത്രിയിലില്‍ ഉണ്ടായ കാറ്റിലും ഇടിമിന്നലോടുകൂടിയ മഴയിലും പരപ്പനങ്ങാടിയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. നിരവധിയിടങ്ങളില്‍ തെങ്ങും മരങ്ങളും കടപുഴകിവീണാണ്‌ നാശനഷ്ടങ്ങളുടണ്ടായത്‌. പലയിടങ്ങളിലും വൈദ്യുതി തൂണുകള്‍ മുറഞ്ഞുവീണു.

ഇതേ തുടര്‍ന്ന്‌ പരപ്പനങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തിങ്കഴാച്‌ പകല്‍ വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു .്‌ തെങ്ങും മരവും വീണ്‌ ചിറമംഗലം സ്വദേശി സൈനബയുടെ വീട്‌ തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം ഇവര്‍ക്കുണ്ടായതായി കണക്കാക്കുന്നു

Share news
error: Content is protected !!
Scroll to Top