സൗദി തീവ്രവാദ ആക്രമണഭീഷണിയില്‍ : കനത്ത ജാഗ്രതാ നിര്‍ദ്ദേശം


saudi malabarinews copyമാളുകളും എണ്ണകമ്പനികളും നിരീക്ഷണത്തില്‍
റിയാദ്‌ സൗദി അറേബ്യയില്‍ തീവ്രവാദി ആക്രമണസാധ്യതയുണ്ടെന്ന്‌ സൗദി്‌ പോലീസ്‌ ഇന്റലിജന്‍ന്‌ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രാലയം രാജ്യത്ത്‌ കനത്ത സുരക്ഷസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി.. ഏതെങ്ങിലും ഷോപ്പിങ്ങ്‌ മാളിലോ അരംകോ ഇന്‍സ്‌റ്റലേഷന്‌ നേര്‍ക്കോ ആയിരിക്കും ആക്രമണമുണ്ടായേക്കുക എന്ന്‌ മന്ത്രാലയം വ്യക്താവ്‌ മന്‍സൂര്‍ തുര്‍ക്കി വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്‌പാദനരാഷ്ട്രങ്ങിലൊന്നായ സൗദി അറേബ്യ നേരത്തെ തന്നെ തീവ്രവാദ ഗ്രുപ്പകളായ അല്‍ക്വയ്‌ദയും ഐഎസും ടാര്‍ജറ്റ്‌ ചെയ്‌തതാണ്‌. സൗദി ഭരണകൂടവും തീവ്രവാദനിലപാടുകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതാണ്‌.
യെമനില്‍ ഹൂതികള്‍ക്കെതിരെ സൗദി വ്യോമാക്രമണത്തിന്‌ തയ്യാറായതും ജിഹാദി ഗ്രുപ്പുകളെ ചൊടിപ്പിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top