മമ്മൂട്ടിയുടെ ക്ലിക്കില്‍ മഞ്ജു;കണ്ണുതള്ളി ആരാധകര്‍

മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഏറെ മികവറ്റുന്ന ഈചിത്രങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത് മറ്റാരുമല്ല മലയാളത്തിന്റെ മെഗാസ്റ്റാര്‍ സാക്ഷാല്‍ മമ്മൂട്ടിയാണ്. മഞ്ജുവിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തതോടെ പുതിയ തംരഗമായി മാറിയിരിക്കുകയാണ് ഈ ഫോട്ടോകള്‍.

ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെല്ലുന്ന ചിത്രങ്ങളാണ് ഇതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ പ്രഗത്ഭനായ ഫോട്ടോഗ്രാഫര്‍ മമ്മൂക്ക എടുത്ത ചിത്രങ്ങളാണ് ഇതെന്നും ഇത് ഒരു നിധി തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ മേക്കോവറിലെത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഫോട്ടോകളും വൈറലായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top