കൊവിഡ് ജാഗ്രത കൈവിടരുത്;പ്രധാനമന്ത്രി

ദില്ലി: കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍. കഴിഞ്ഞവര്‍ഷം ഇതേ സമയം കൊവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യം നടക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് സാഹചര്യത്തില്‍ രാജ്യം കടന്നുപോയ വഴികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.

ഉപക്ഷിച്ച വസ്തുക്കള്‍ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന കൊച്ചിയിലെ സെന്റ് തെരാസാസ് കോളേജിനെ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. പഴയ വസ്ത്രങ്ങള്‍, പാഴ്ത്തടികള്‍, ബാഗുകള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്.

Share news
error: Content is protected !!
Scroll to Top