മലയാളി വ്‌ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ചനിലയില്‍

ശ്രദ്ധേയയായ മലയാളി വ്‌ളോഗര്‍ റിഫ മെഹ്നു(21)നെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലിയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് റിഫയെ മരിച്ച നിലിയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവുമൊത്ത് ദുബായിലാണ് താമസിച്ചിരുന്നത്.റിഫയുടെത് ആത്മഹത്യയാണെന്നാണ് വിവരം. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ആഴ്ചകള്‍ക്ക് മുമ്പാണ് കാഞ്ഞങ്ങാട് നീലേശ്വരം സ്വദേശിയായ റിഫ കുഞ്ഞിനൊപ്പം ദുബായിലെത്തിയത്. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് റിഫയുടെ ഭര്‍ത്താവ് .

ടിക് ടോക്കിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു റിഫ. എന്നാല്‍ ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രിവരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

Share news
error: Content is protected !!
Scroll to Top