മലയാളിയായ ആര്‍ ഹരികുമാര്‍ നാവികസേനയുടെ മേധാവിസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ അടുത്ത നാവികസേനാ മേധാവിയായി നവംബര്‍ 30 ന് ചുമതലയേല്‍ക്കും. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആണ്. അഡ്മിറല്‍ കരംബീര്‍ സിങ് ആണ് നിലവില്‍ നാവികസേനാ മേധാവി.

മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ടം നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റെടുത്തത്.

39 വര്‍ഷത്തെ സേവനത്തിനിടെ നിരവധി വ്യത്യസ്തമായ ചുമതലകള്‍ വഹിച്ചിട്ടുള്ള ആളാണ് വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാടിന്റെ ക്യാപ്റ്റനായും സേവനമനു്ടിച്ചിട്ടുണ്ട്. വിശിഷ്ടസേവാ മെഡല്‍ അതിവിശിഷ്ട സേവാ മെഡല്‍ തുടങ്ങി നിരവധി ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top