കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി അറസ്റ്റില്‍. ഷാര്‍ജ-കരിപ്പൂര്‍ വിമാനത്താവളത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാനൂറ് ഗ്രാം സ്വര്‍ണ മിശ്രിതവുമായി പിടിയിലായത്. വേര്‍തിരിച്ച 2053 ഗ്രാം സ്വര്‍ണത്തിന് 99 ലക്ഷം രൂപ വില വരും.
മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷിഹാന(30)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു.
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐയും കരിപ്പൂര്‍ കസ്റ്റംസ് എയര്‍ ഇന്റിലിജന്‍സ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.





