തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറി കേരളത്തിനു കത്തയച്ചു.
ബേബി ഡാമിനു മുന്നിലെ മരം മുറിക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവ് റദ്ദാക്കാന്‍ കേരളം നിയമോപദേശം തേടിയിരിക്കെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
ബേബി ഡാമിനോടു ചേര്‍ന്നുള്ള എര്‍ത്ത് ഡാമും ബലപ്പെടുത്തണമെന്നും അറ്റകുറ്റപ്പണികള്‍ സുഗമമാക്കാന്‍ ഡാമിലേക്കുള്ള പാത നന്നാക്കണമെന്നും സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനു തിങ്കളാഴ്ച അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





