തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കും.
ഇന്ന് കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു ജോസ് എം.പി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പാലായില്‍ മാണി സി കാപ്പനോട് മത്സരിച്ച് ജോസ് കെ മാണി തോറ്റിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരിക്കല്‍ രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാന്‍ ജോസ് കെ മാണി വീണ്ടും തയാറെടുക്കുന്നത്.





