നോബേല്‍ പുരസ്‌കാര ജോതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി

ലണ്ടന്‍: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി (24) വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളില്‍ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്ഡസ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്‍. ബര്‍മിങ്ങാമിലെ വസതിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വിറ്ററില്‍ കുറിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് 2012-ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്, തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16-ാം വയസ്സില്‍ യുഎന്നില്‍ പ്രസംഗിച്ചു. 2014ല്‍ പതിനേഴാം വയസ്സില്‍ നോബേല്‍ സമ്മാനം ലഭിച്ചു.

Share news
error: Content is protected !!
Scroll to Top