സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിനെതിരേ കെ. സുധാകരന്‍

Pic Credit: The News Minute

തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്, സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഭാരവാഹി യോഗത്തിലായിരുന്നു അധ്യക്ഷന്റെ വിമര്‍ശനം. സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെടും.

ജോജുവിന്റെ കേസിലും ഇന്ധനവില വര്‍ധനയ്‌ക്കെതിരായ സമരത്തിലും യൂത്ത് കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണയാണ് സുധാകരന്‍ അറിയിച്ചത്. ഈ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാസെറ്റിലേക്ക് കയറി ചിത്രീകരണം തടസ്സപ്പെടുത്തുന്ന ശ്രമത്തിനെതിരെ കടുത്ത വിമര്‍ശനമാണ് നേതൃതലത്തില്‍ ഉയര്‍ന്നത്.

എറണാകുളം ഷേണായിസ് തീയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

Share news
error: Content is protected !!
Scroll to Top