Section

malabari-logo-mobile

ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ

HIGHLIGHTS : LDF meeting to increase bus fares

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് ഇടതുമുന്നണി യോഗത്തില്‍ ധാരണ. നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ന് തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകള്‍ പിന്‍വലിച്ചത്.

ഇന്ധവില വര്‍ധനവിന് പിന്നാലെ ബസ് ചാര്‍ജ് വര്‍ധന സാധാരണകാരന് ഇരുട്ടടിയാകും എന്നതിനാല്‍ സര്‍ക്കാര്‍ ആലോചിച്ചേ ഈ വിഷയത്തില്‍ തീരുമാനമെടുക്കൂ.

sameeksha-malabarinews

മിനിമം ചാര്‍ജ് 12 രൂപയാക്കു, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. സ്വരാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!