പാലക്കാട്: പാലക്കാട് പാലക്കയം വനഭൂമിയില്‍ വന്‍ മരംകൊള്ള. മുറിച്ചിട്ട 53 മരങ്ങള്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.
കോട്ടോപാടം സ്വദേശി മൂസയെ ഒന്നാംപ്രതിയാക്കി വനംവകുപ്പ് കേസെടുത്തു.
തന്റെ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നതാണ് മൂസയുടെ അവകാശവാദം.
മുറിച്ചത് പാലക്കയം വില്ലേജിലെ സര്‍വേ നമ്പ്രര്‍ 2018/4 വനഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്ന് വനം വകുപ്പ് കണ്ടെത്തി. വീട്ടി, വാഗ, ആഞ്ഞിലി, ചടച്ചി എന്നീ മരങ്ങളാണ് മുറിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





