HIGHLIGHTS : Malayalam New Year
തിരുവനന്തപുരം: കാര്‍ഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച് പൊന്നിന്‍ ചിങ്ങം പിറന്നു. മണ്ണില്‍ വിയര്‍പ്പ് കൊണ്ട് പൊന്നുരുക്കിയെടുക്കുന്ന കര്‍ഷകരുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. തോരാമഴപെയ്യുന്ന വറുതിയുടെ കര്‍ക്കടകം പിന്നിട്ട് വിവിധ കാര്‍ഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും.
ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെയുണ്ടെങ്കിലും പ്രത്യാശ കൈവിടുന്നില്ല. വിളഞ്ഞു തുടങ്ങിയ പച്ചക്കറികളെല്ലാം ഓണനാളില്‍ പാകമായി നാക്കിലയിലെത്തും. നാവിന്‍ തുമ്പില്‍ സദ്യയുടെ പുതിയ രുചിമുകളങ്ങള്‍ തീര്‍ക്കും.


ഓണാഘോഷത്തിന്റെ പൂവിളിയുമായി ചിങ്ങം നാല് (ആഗസ്ത് 20) ഞായറാഴ്ച അത്തമെത്തും. തുടര്‍ന്നുള്ള പത്തുദിവസം മലയാളിക്ക് ഒത്തുചേരലിന്റെ ഓണക്കാലം. ചിങ്ങം പതിമൂന്നിനാ (ആഗസ്ത് 29)ണ് ഇത്തവണ തിരുവോണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു