മഞജുവും ദിലീപും വിവാഹമോചിതരായി.

dileep_manjuകൊച്ചി: ചലച്ചിത്ര താരങ്ങളായ മഞ്‌ജു വാര്യരും ദിലീപും നിയമപരമായി വേര്‍പിരിഞ്ഞു. വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു. ഒരുമിച്ച്‌ ജീവിക്കാന്‍ താല്‍പര്യമില്ലെന്ന്‌ ഇരുവരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്‌ജു നേരത്തെ സമ്മതിച്ചിരുന്നു. സ്വത്തിന്റെ മേലുള്ള അവകാശവും മഞ്‌ജു ആവശ്യപ്പെട്ടിരുന്നില്ല. മീനാക്ഷി ദിലീപിന്റെ പക്കല്‍ സുരക്ഷിതയായിരിക്കുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ മഞ്‌ജു വ്യക്തമാക്കിയിരന്നു. തങ്ങള്‍ നല്ലസുഹൃത്തുക്കളായിരിക്കുമെന്നും മഞ്‌ജു തന്റെ കുഞ്ഞിന്റെ അമ്മയാണെന്നും ദിലീപും പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ്‌ ഇരുവരും സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കിയത്‌. തുടര്‍ന്ന്‌ നടത്തിയ കൗണ്‍സിലിങിലും ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top