യുവനടനും മോഡലുകളും പത്ത്‌ ലക്ഷത്തിന്റെ കൊക്കെയ്‌നുമായി അറസ്റ്റില്‍

shine-tom-chackoകൊച്ചി: പത്ത്‌ ലക്ഷം രൂപ വിലവരുന്ന കൊക്കെയ്‌നുമായി യുവനടനും നാല്‌ മോഡലുകളും പിടിയിലായി. ഇതിഹാസ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ നടന്‍ ഷൈന്‍ ടോം ചാക്കോയാണ്‌ അറസറ്റിലായത്‌.

ബ്ലെസി, സ്‌നേഹ, രേഷ്‌മ,പ്രിന്‍സി എന്നീ നാല്‌ സ്‌ത്രീകളാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ ബ്ലെസി സഹസംവിധായകയാണ്‌. പിടിയിലായവരില്‍ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥിനിയും ഫാഷന്‍ ഡിസൈനറും ദുബായില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്നവരുമാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി. അറസ്‌റ്റിലായ സമയത്ത്‌ ഇവര്‍ മയക്കുമരുന്ന്‌ ഉപയോഗിച്ച നിലയിലായിരുന്നു.

പത്ത്‌ ഗ്രാം കൊക്കെയ്‌നാണ്‌ ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തത്‌. വിപണിയില്‍ പത്ത്‌ ലക്ഷം രൂപ വിലവരുന്നതാണെന്ന്‌ പോലീസ്‌ വ്യകതമാക്കി. വൈദ്യപരിശോധനയ്‌ക്ക്‌ വിധേയരാക്കിയതിന്‌ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

കിംഗ്‌സ്‌ ഗ്രൂപ്പ്‌ ഉടമ മുഹമ്മദ്‌ നിയാസിന്റെ ഫ്‌ളാറ്റിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഇയാളുടെ ഫ്‌്‌്‌ളാറ്റ്‌ ഷൈന്‍ വാടകയ്‌ക്കെടുത്തതാണെന്ന്‌ പോലീസ്‌ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശോഭാസിറ്റിയില്‍ ഗേറ്റ്‌ തുറക്കാന്‍ താമസിച്ചതിന്‌ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്‌ നിസാം.

പോലീസിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ യുവനടനുള്‍പ്പെടെയുള്ള സംഘം ഫ്‌ളാറ്റില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന വിവരം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നാണ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തി പ്രതികളെ പിടികൂടിയത്‌.

Share news
error: Content is protected !!
Scroll to Top