പാകിസ്‌താനിലെ ഷിയ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 50 മരണം.

bombഇസ്ലാമാബാദ്‌: പാകിസ്‌താനിലെ സിന്ധ്‌ പ്രവിശ്യയില്‍ ഷിയ മുസ്ലിം പള്ളിയിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 40 പേര്‍ക്ക്‌ പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. സംഭവത്തിന്‌ പിന്നില്‍ ചാവേറുകളാണെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും പോലീസ്‌ ഇക്കാര്യം അംഗീകരിച്ചിട്ടില്ല.

പ്രാര്‍ത്ഥാനാസമയത്താണ്‌ പള്ളിയില്‍ സ്‌ഫോടനമുണ്ടായത്‌.

ഈ മാസം റാവല്‍പിണ്ടിയില്‍ നടന്ന സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അന്നും വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്‌ക്കിടയില്‍ തന്നെയാണ്‌ ദുരന്തമുണ്ടായത്‌.

Share news
error: Content is protected !!
Scroll to Top