ജില്ലയില്‍ ജനപക്ഷയാത്രക്ക്‌ വന്‍ സ്വീകരണം

v m sudeeranമലപ്പുറം: വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ മലപ്പുറം ജില്ലയിലെ രണ്ടാം ദിവസമായ ഇന്നു വന്‍ സ്വീകരണം. മങ്കടയില്‍ നിന്നാണ്‌ ഇന്നത്തെ ജാഥയ്‌ക്ക്‌ തുടക്കം. പെരിന്തല്‍മണ്ണയിലാണ്‌ അടുത്ത സ്വീകരണം. ഇന്നലെ ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞിയുടെ നേതൃത്വത്തില്‍ നൂറ്‌ കണക്കിന്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ ജില്ലയിലേക്ക്‌ സ്വാഗതമോതി. തുടര്‍ന്ന്‌ വള്ളിക്കുന്ന്‌, കൊണ്ടോട്ടി, മലപ്പുറം മണ്‌ഡലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മഞ്ചേരിയില്‍ ജാഥ സമാപിച്ചു. ജാഥയില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പുറമെ മുസ്ലീം ലീഗ്‌ നേതാക്കളായ കെ പി എ മജീദ്‌, സാദിഖലി ശിഹാബ്‌ തങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.