Section

malabari-logo-mobile

അശ്ലീല സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നു

HIGHLIGHTS : ദില്ലി: ഇനി സ്വച്ഛ്‌ഭാരത്‌ ഇന്റര്‍നെറ്റില്‍. നെറ്റിലെ അശ്ലീല സൈറ്റുകള്‍ നീക്കി ഇന്ത്യയിലെ ഓണ്‍ലൈന്‍ രംഗത്തെ ശുചീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി...

Untitled-1 copyദില്ലി: ഇനി സ്വച്ഛ്‌ഭാരത്‌ ഇന്റര്‍നെറ്റില്‍. നെറ്റിലെ അശ്ലീല സൈറ്റുകള്‍ നീക്കി ഇന്ത്യയിലെ ഓണ്‍ലൈന്‍ രംഗത്തെ ശുചീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്‌ എതിരാണ്‌ ഇത്തരം അശ്ലീല സൈറ്റുകളെന്ന്‌ വാര്‍ത്തവിനിമയ ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. ഇതിനായി അശ്ലീല വെബ്‌സൈറ്റുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്‌ നല്‍കരുതെന്ന്‌ ഇന്റര്‍നെറ്റ്‌ സേവനദാതാക്കളോട്‌ ആവശ്യപ്പെടുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഇത്തരം സൈറ്റുകളുടെ പട്ടിക സര്‍ക്കാര്‍ കൈമാറും.

ഇതുവഴി ഒട്ടേറെ സൈറ്റുകള്‍ ഒരുമിച്ച്‌ ബ്ലോക്‌ ചെയ്യുന്നതോടെ ഇന്റര്‍നെറ്റ്‌ വേഗം കുറയുന്നത്‌ തടയാന്‍ സാധിക്കുമെന്നും സേവനദാതാക്കളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യം സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീംകോടതിയുടെ പരിഗണനക്ക്‌ വന്നിരുന്നു. എന്നാല്‍ അശ്ലീല സൈറ്റുകള്‍ ബ്ലോക്‌ ചെയ്യുന്നത്‌ പ്രായോഗികമല്ലെന്നായിരുന്നു അന്ന്‌ സര്‍ക്കാര്‍ നിലപാട്‌. ഏകദേശം 4 കോടി അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നാണ്‌ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ്‌ ടീമിന്റെ കണക്ക്‌. അതേസമയം ഇത്തരത്തിലുള്ള സൈറ്റുകളില്‍ പലതും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്നവയാണ്‌.അതുകൊണ്ട്‌ തന്നെ നിരോധനമോ, അവ ബ്ലോക്‌ ചെയ്യുന്നത്‌ എളുപ്പമോ അല്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!