വേങ്ങര ഉപതെരഞ്ഞെടുപ്പ്;സൂക്ഷ്മ പരിശോധന പൂര്‍ത്തിയായിപ്പോള്‍ 8പേര്‍ രംഗത്ത്

single1 mb20 aligncenter

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ എട്ടു സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. ബഷീര്‍ പി.പി (സി.പി.ഐ.എം) കെ.എന്‍.എ ഖാദര്‍ (ഐ.യു.എം.എല്‍), ജനചന്ദ്രന്‍ (ബി.ജെ.പി), നസീര്‍ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), ഹംസ. കെ (സ്വത), ഇബ്രാഹീം എം.വി (സ്വത) അബ്ദുല്‍ മജീദ് (സ്വത) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
അലവികുട്ടി, അബ്ദുല്‍ ഹഖ്, സുബ്രഹ്മണ്യന്‍, കെ. പത്മരാജന്‍, ശിവദാസന്‍, കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവരുടെ പത്രികകളാണ് തള്ളിയത്. നാമനിര്‍ദ്ദേശ പത്രികകള്‍ 27 വരെ പിന്‍വലിക്കാം. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവും.

 

Related Articles