Section

malabari-logo-mobile

മിസില്‍സ് – റുബെല്ലാ കാമ്പയിന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

HIGHLIGHTS : മലപ്പുറം: അഞ്ചാംപനി, റുബെല്ലാ രോഗങ്ങള്‍ നിര്‍മ്മാജനം ചെയ്യുതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ കാംപയിന്‍ പൊന്...

മലപ്പുറം: അഞ്ചാംപനി, റുബെല്ലാ രോഗങ്ങള്‍ നിര്‍മ്മാജനം ചെയ്യുതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ കാംപയിന്‍ പൊന്മള ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഒരുമാസം നീളുന്ന കാംപയിന്‍ ഒക്‌ടോബര്‍ മൂന്ന് മുതല്‍ ആരംഭിക്കും. 10 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഗ്രാമ പഞ്ചായത്തിലെ 9425 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി സ്‌കൂളുകള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജനങ്ങളുടെ സംശയ നിവാരണത്തിനായി പി.ടി.എ മീറ്റുങ്ങുകള്‍, അങ്കണവാടികളില്‍ ബോധവത്കരണ ക്ലാസ്സുകള്‍, ആരോഗ്യ സംവാദങ്ങള്‍, ഗ്രാമസദസ്സുകള്‍ എന്നിവ നടന്നു വരുന്നു.
ആലോചനാ യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ജ്യോതി ആന്റണി, ഹെല്‍ത്ത് ഇന്‌സ്‌പെക്ടര്‍ എം.കെ. അഹമ്മദ് കോയ, പി.എച്ച്.എന്‍ ടി. നദീറ, ആരോഗ്യ പ്രവര്‍ത്തകരായ കെ.സി. ദേവാനന്ദ്, ലൈല കെ.പി, സൗമ്യ വി.എസ് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!