പ്രവാസികള്‍ക്കായുള്ള എക്‌സിറ്റ് പെര്‍മിറ്റ് സെമിനാര്‍ നാളെ

ദോഹ: രാജ്യത്തെ പ്രവാസികള്‍ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി ബോധവല്‍ക്കരണ സെമിനാര്‍ 26 ാം തിയ്യതി വൈകീട്ട് ആറുമണിക്ക്. ബിന്‍ ഉംറാനില്‍ അല്‍ അഹ്‌ലി ആശുപത്രിക്ക്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദോഹ: രാജ്യത്തെ പ്രവാസികള്‍ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി ബോധവല്‍ക്കരണ സെമിനാര്‍ 26 ാം തിയ്യതി വൈകീട്ട് ആറുമണിക്ക്. ബിന്‍ ഉംറാനില്‍ അല്‍ അഹ്‌ലി ആശുപത്രിക്ക് സമീപമുള്ള സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തെ ഓഫീസേഴ്‌സ് ക്ലബ്ബില്‍ വെച്ചാണ് സെമിനാര്‍ നടക്കുക. പ്രവാസികള്‍ക്കായി നടത്തുന്ന രണ്ടാമത്തെ ബോധവല്‍ക്കരണ സെമിനാറാണിത്.

സെമിനാറില്‍ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി മേധാവിക്ക് പുറമെ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം , സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വിഭാഗം, ദേശീയ മനുഷ്യാവകാശ സമിതി, തൊഴില്‍ മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

കമ്പനി പ്രതിനിധികള്‍ക്കായുള്ള സെമിനാര്‍ ഒക്ടോബര്‍ 3,10 തീയതികളില്‍ രാവിലെ 9 മണി മുതല്‍ മദിന ഖലീഫയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •