Section

malabari-logo-mobile

ഓലപ്പീടിക-കുന്നുംപുറം-താനൂര്‍ റോഡ് പ്രവൃത്തി ആരംഭിച്ചു

HIGHLIGHTS : താനൂര്‍: വീതി കൂട്ടി റബറൈസ് ചെയ്ത് നവീകരിക്കുന്ന ഓലപ്പീടിക-കുന്നുംപുറം-താനൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വ്വഹിച്ച...

താനൂര്‍: വീതി കൂട്ടി റബറൈസ് ചെയ്ത് നവീകരിക്കുന്ന ഓലപ്പീടിക-കുന്നുംപുറം-താനൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് അഞ്ചര മീറ്ററോളം വീതിയിലാക്കി റബറൈസ് ചെയ്ത് നവീകരിക്കുന്നത്. തിരൂര്‍-കടലുണ്ടി റോഡിലെ ഓലപ്പീടികയില്‍ നിന്നു തുടങ്ങി താനൂര്‍ തെയ്യാല റോഡിലെ മഠത്തില്‍ റോഡില്‍ അവസാനിക്കുന്നതും താനൂര്‍ നഗരസഭാ പരിധിയില്‍ വരുന്നതുമാണ് ഈ റോഡ്.

അത്യാവശ്യ സ്ഥലങ്ങളില്‍ കാനകളും റോഡ് സുരക്ഷയ്ക്കായുള്ള മാര്‍ക്കിംഗുകളും സൂചനാ ബോര്‍ഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജീകരിക്കും. താനൂര്‍ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഏറെ ഉപകാരപ്രദം കൂടിയാണീ റോഡ്.

sameeksha-malabarinews

പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ അധ്യക്ഷയായി. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.താനൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എംപി മുഹമ്മദ് അഷ്‌റഫ്, കൗണ്‍സിലര്‍മാരായ ഫൗസിയ, ഫാത്തിമ, ഗിരിജ ടീച്ചര്‍, നഫീസ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം അനില്‍കുമാര്‍, അനില്‍ പ്രസാദ്, എം.കെ ഹംസഹാജി, സുബ്രഹ്മണ്യന്‍, വിജയകുമാര്‍, ഹംസ മേപ്പുറത്ത്, സിദ്ദീഖ്, പച്ചേരി അപ്പു എന്നിവര്‍ സംസാരിച്ചു.പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ഗീത സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയര്‍ എംപി അബ്ദുള്ള നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!