Section

malabari-logo-mobile

പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന് ശിലയിട്ടു;പണിയുന്നത് 1.60 കോടിയുടെ കെട്ടിടം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിനായുള്ള പുതിയ കെട്ടിടത്തിന് പി.കെ അബ്ദുറബ് എം.എല്‍.എ ശിലയിട്ടു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.60...

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിനായുള്ള പുതിയ കെട്ടിടത്തിന് പി.കെ അബ്ദുറബ് എം.എല്‍.എ ശിലയിട്ടു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.60 കോടി രൂപ ചെലവില്‍ 4000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട പ്രവൃത്തിയ്ക്കാണ് തുടക്കമായത്.

1913ല്‍ നിലവില്‍ വന്ന പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം കാലപ്പഴക്കം കാരണമാണ് 116 വര്‍ഷത്തിന് ശേഷം പൊളിച്ചുനീക്കിയത് പുതിയ കെട്ടിടമൊരുക്കാന്‍ നടപടിയായത്. പരപ്പനങ്ങാടിയിലെ പുരാതന കെട്ടിടങ്ങളിലൊന്നായ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ മുന്‍ഭാഗം നിലനിര്‍ത്തി പുതിയ കെട്ടിടം പണിയാനായിരുന്നു തീരുമാനമെങ്കിലും കാലപ്പഴക്കം കാരണം ചോര്‍ച്ച ഉണ്ടായതോടെ കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കുകയായിരുന്നു. 2019 ല്‍ തന്നെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിവി ജമീല ടീച്ചര്‍ അധ്യക്ഷയായി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ സി.കെ ഹരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വിഎന്‍ ശോഭന, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, കേരള രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.അലക്‌സാണ്ടര്‍ ഐ.എ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!