Section

malabari-logo-mobile

ക്ലാസ് മുറികള്‍ക്ക് പുറത്തും അറിവ് പരന്നു കിടക്കുന്നുണ്ട്, കണ്ണും കാതും തുറന്ന് യാത്ര ചെയ്യണം; കെ പി രാമനുണ്ണി

HIGHLIGHTS : തിരൂരങ്ങാടി: ക്ലാസ് മുറികള്‍ക്ക് പുറത്തും അറിവ് പരന്നു കിടക്കുന്നുണ്ട്, കണ്ണും കാതും തുറന്ന് യാത്ര ചെയ്യണം. മനുഷ്യനെ മനുഷ്യനായും സമൂഹത്തെ സമൂഹമായും...

തിരൂരങ്ങാടി: ക്ലാസ് മുറികള്‍ക്ക് പുറത്തും അറിവ് പരന്നു കിടക്കുന്നുണ്ട്, കണ്ണും കാതും തുറന്ന് യാത്ര ചെയ്യണം. മനുഷ്യനെ മനുഷ്യനായും സമൂഹത്തെ സമൂഹമായും കാണുകയും പരിസ്ഥിതിയെ സേവിക്കുകയും ചെയ്യുന്ന ഉദാത്തമായ ദൗത്യത്തിലേക്ക് വിദ്യാര്‍ഥികള്‍ കടന്നു വരണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു.

സ്‌നേഹവും, സംസ്‌ക്കാരവും, വിനയവും, വിവേകബുദ്ധിയും, വൈകാരിക പക്വതയും ഉണ്ടെങ്കിലേ വിദ്യാഭ്യാസം പൂര്‍ണ്ണമായി എന്നു പറയാന്‍ സാധിക്കുകയുള്ളൂവെന്നും വിദ്യാഭ്യാസം എന്നത് ഉള്ളിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്‌ക്കാരമാണ്. അത് ജീവന്റെ യഥാര്‍ത്ഥ പ്രകൃതത്തെ പുറത്തേക്ക് ആവിഷ്‌ക്കരിക്കാന്‍ ഉതകുന്നതാവണമെന്നും അദേഹം ചൂണ്ടിക്കാട്ടി.

sameeksha-malabarinews

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മഴവില്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നന്‍മ വീടിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സംസ്ഥാനത്തെ300 സ്‌കൂളുകളിലാണ് ഈ വര്‍ഷം ഈ പദ്ധതി നടപ്പിലാക്കുന്നത് 2020 ഫെബ്രുവരി 15 വരേ നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക വളര്‍ച്ചയും വിദ്യാഭ്യാസ പരമായ ഉന്നതിയും ലക്ഷ്യമാക്കിയാണീ പദ്ധതി. ആദുര സേവനം, ദാരിദ്ര്യ നിര്‍മാര്‍ജനം, ലഹരി വിമുക്ത ഗ്രാമം’ കലാലയം തുടങ്ങിയ വ്യത്യസ്തമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് നന്‍മ വീട്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്ത മാര്‍ച്ച് അവസാനത്തില്‍ സംസ്ഥാന തല അവാര്‍ഡ് നല്‍കും.

ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി എ മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു.ഐ പി ബി ഡയറക്ടര്‍ എം അബദുല്‍ മജീദ് സന്ദേശ പ്രഭാഷണം നടത്തി. ഡോ :നൂറുദ്ദീന്‍ റാസി അവാര്‍ഡ് ദാനം നടത്തി.സംസ്ഥാന സെക്രട്ടറി സ്വഫ് വാന്‍കോട്ടുമല പദ്ധതി വിശദീകരിച്ചു.എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹഹര്‍ എം അബ്ദുറഹീം ഹാജി, പി കുഞ്ഞിമൊയ്തീന്‍, എന്‍ മുഹമ്മദ് ബശീര്‍ ,എം കുഞ്ഞിമുഹമ്മദ്, സകരിയ്യ ചെറുമുക്ക്, ഉസ്മാന്‍ കൊളപ്പുറം,കെ ഫിര്‍ദൗസ് സഖാഫി, എന്‍ എം മുഹമ്മദ് അഫ്‌സല്‍, എം വി മുഹമ്മദ് അംജദ്, സുഹൈല്‍ ഫാളിലി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!